യു എ ഇയിൽ നിലവിലുള്ള രണ്ടാഴ്ചത്തെ റെസിഡൻസി വിസക്കാർക്കാരുടെ പ്രവേശന വിലക്ക് മൂലം രാജ്യത്തിന് പുറത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കായി യു എ ഇ വിദേശകാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിച്ചു. നിലവിൽ യു എ ഇയ്ക്ക് പുറത്ത് ഉള്ള സാധുവായ യു എ ഇ റെസിഡൻസി വിസ ഉള്ളവർക്ക് വേണ്ടിയാണ് ഈ സേവനം.
അടിയന്തിര ഘട്ടങ്ങളിലും തീരെ ഒഴിവാക്കാൻ കഴിയാത്ത മാനുഷിക പരിഗണന അർഹമായ സാഹചര്യങ്ങളിലും യു എ ഇയിലേക്ക് പ്രവേശിക്കാനുള്ള സഹായങ്ങൾക്കായി ഈ സേവനത്തിലൂടെ രെജിസ്റ്റർ ചെയ്യാവുന്നതാണ്. മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ഇന്റർനാഷണൽ കോപ്പറേഷന്റെ (MOFAIC) ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഇതിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അടിയന്തിര ഘട്ടങ്ങളിൽ രാജ്യത്തേക്ക് പ്രവേശിക്കാനാകുമോ എന്ന് അറിയുവാനും, സാഹചര്യങ്ങൾ അധികൃതരെ ബോദ്ധ്യപ്പെടുത്തുവാനും മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
https://www.mofaic.gov.ae/en എന്ന MOFAIC-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ “Services” എന്ന പ്രധാന മെനുവിന് കീഴെ “Individual Services” > “Tawajudi Residents” എന്ന മെനുവിൽ നിന്ന് ഈ സേവനം ലഭ്യമാണ്.
3 thoughts on “പ്രവേശന വിലക്കേർപ്പെടുത്തിയ റെസിഡൻസി വിസക്കാർക്കായി യു എ ഇ വിദേശകാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിച്ചു”
Comments are closed.