സൗദി അറേബ്യ: ജൂൺ 4-ന് ശേഷം ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് താത്‌കാലികമായി നിർത്തിവെക്കും

GCC News

ദുൽ ഖഅദ് 15-ന് (2023 ജൂൺ 4) ശേഷം ഉംറ പെർമിറ്റുകൾ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. 2023 ജൂൺ 3-ന് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഉംറ പെർമിറ്റുകൾ നിർത്തിവെക്കാനുള്ള തീരുമാനം. ഹജ്ജ് തീർത്ഥാടകർ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് തിരക്ക് കണക്കിലെടുത്ത് ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ 2023 ജൂൺ 4 മുതൽ താത്‌കാലികമായി നിർത്തിവെക്കുന്നതാണ്.

വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ ദുൽ ഖഅദ് 29-നകം (2023 ജൂൺ 18) സൗദി അറേബ്യയിൽ നിന്ന് മടങ്ങേണ്ടതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഉംറ വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുവാദമില്ലെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.