ഒമാൻ: തൊഴിൽ മേഖലയിൽ പരിശോധനകൾ ശക്തമാക്കി

GCC News

രാജ്യത്തെ തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന്റെ ഭാഗമായി ഈ വർഷം ഇതുവരെ രാജ്യവ്യാപകമായി ഏതാണ്ട് 4149 പരിശോധന, പ്രചാരണ പരിപാടികൾ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഒമാനിലെ തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഈ നടപടികൾ.

ഇതിന്റെ ഭാഗമായി താഴെ പറയുന്ന പ്രകാരമാണ് ഒമാനിലെ വിവിധ മേഖലകളിൽ തൊഴിൽ മന്ത്രാലയം പരിശോധനകൾ നടത്തിയത്:

  • മസ്കറ്റ് ഗവർണറേറ്റ് – 2066 പരിശോധനകൾ.
  • അൽ ബുറൈമി ഗവർണറേറ്റ് – 12 പരിശോധനകൾ.
  • സൗത്ത് അൽ ബത്തിന ഗവർണറേറ്റ് – 342 പരിശോധനകൾ.
  • നോർത്ത് അൽ ബത്തിന ഗവർണറേറ്റ് – 265 പരിശോധനകൾ.
  • സൗത്ത് അൽ ശർഖിയ ഗവർണറേറ്റ് – 174 പരിശോധനകൾ.
  • നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് – 48 പരിശോധനകൾ.
  • അൽ ദാഖിലിയ ഗവർണറേറ്റ് – 458 പരിശോധനകൾ.
  • ദോഫാർ ഗവർണറേറ്റ് – 156 പരിശോധനകൾ.
  • അൽ ദഹിറ ഗവർണറേറ്റ് – 474 പരിശോധനകൾ.
  • അൽ വുസ്ത ഗവർണറേറ്റ് – 154 പരിശോധനകൾ.

തൊഴിൽ മേഖലയിലെ അനധികൃതർ പ്രവണതകൾ തടയുന്നതിനും, അനധികൃത തൊഴിലാളികളെ ഈ മേഖലയിൽ നിന്ന് ഒഴിവാക്കുന്നതിനും ഈ പരിശോധനകളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു. മുനിസിപ്പാലിറ്റി, വിദ്യാഭ്യാസ മന്ത്രാലയം, റോയൽ ഒമാൻ പോലീസ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് തൊഴിൽ മന്ത്രാലയം ഈ പരിശോധനകൾ നടത്തുന്നത്.

Cover Image: Oman News Agency.