അബുദാബി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സിവിൽ ഡിഫെൻസ് അതോറിറ്റി

UAE

എമിറേറ്റിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി സിവിൽ ഡിഫെൻസ് അതോറിറ്റി വ്യക്തമാക്കി. 2023 ജൂലൈ 17-നാണ് അബുദാബി സിവിൽ ഡിഫെൻസ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ സിവിൽ ഡിഫെൻസ് സേവനങ്ങൾ ചിട്ടപ്പെടുത്തിക്കൊണ്ട് യു എ ഇ ക്യാബിനറ്റ് പാസാക്കിയ ‘2012/ 24’ എന്ന ഔദ്യോഗിക ഉത്തരവ് അടിസ്ഥാനമാക്കിയാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

ഈ നിയമം അനുസരിച്ച് സിവിൽ ഡിഫൻസ് ലൈസൻസ്, അല്ലെങ്കിൽ ഫയർ സേഫ്റ്റി മുൻകരുതലുകൾ പൂർത്തിയാക്കിയതായി തെളിയിക്കുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്താൻ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. അബുദാബിയിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പതിനായിരം ദിർഹമാണ് പിഴ ഇനത്തിൽ ഈടാക്കുന്നതെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.

Cover Image: WAM.