സൗദി അറേബ്യ: വാരാന്ത്യം വരെ അന്തരീക്ഷ താപനിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്താനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

GCC News

രാജ്യത്ത് 2023 ജൂലൈ 30, ഞായറാഴ്ച മുതൽ വാരാന്ത്യം വരെ അന്തരീക്ഷ താപനിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്താനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഈ കാലയളവിൽ ചൂട് ക്രമാതീതമായി ഉയരുമെന്നും അന്തരീക്ഷ താപനില 46 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, ഈസ്റ്റേൺ പ്രൊവിൻസ് മേഖലയിൽ അന്തരീക്ഷ താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ട്.

റിയാദിന്റ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മക്ക മേഖലയിൽ ചൂട് മൂലം പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൊടും വേനലിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.