പൊടി, ചളി എന്നിവ മൂലം വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2023 ജൂലൈ 31-നാണ് ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വാഹനങ്ങളിലെ ലൈസൻസ് പ്ലേറ്റുകൾ പൊടി മൂലം മറയുന്നതും, ലൈസൻസ് പ്ലേറ്റിലെ ഏതാനം അക്കങ്ങൾ വ്യക്തമല്ലാതാകുന്നതും ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഒരു വീഡിയോ ദൃശ്യം പങ്ക് വെച്ചിട്ടുണ്ട്.
അന്തരീക്ഷത്തിൽ പൊടി ഉയരുന്ന സാഹചര്യങ്ങളിൽ ഉൾപ്പടെ വാഹനങ്ങളിലെ ലൈസൻസ് പ്ലേറ്റുകളിലെ വിവരങ്ങൾ വ്യക്തമായി വായിക്കാനാകുന്ന രീതിയിൽ സൂക്ഷിക്കേണ്ടതാണെന്ന് പൊതുജനങ്ങളോട് പോലീസ് അറിയിച്ചിട്ടുണ്ട്. മൺസൂൺ സീസണിൽ ഉൾപ്പടെ ഈ നിയമലംഘനം ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് ആഹ്വാനം ചെയ്തു.
Cover Image: Oman News Agency.