യു എ ഇ: വീടുകളിൽ നിന്ന് ജോലി ചെയ്യുന്നത് സുഗമമാക്കാൻ സ്കൈപ്പ്, മൈക്രോസോഫ്ട് ടീംസ് തുടങ്ങിയ സേവനങ്ങൾക്ക് അനുമതി

GCC News

കൊറോണാ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും ജോലികളും, പഠനവും വീടുകളിൽ തുടർന്ന് കൊണ്ട് നിർഹിക്കേണ്ടിവരുന്ന സാഹചര്യത്തിൽ യു എ ഇയിൽ ബിസിനസ് ആവശ്യങ്ങൾക്കുള്ള സ്കൈപ്പ്, ഗൂഗിൾ ഹാങ്ങ്ഔട്സ് മുതലായ സേവനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയതായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അറിയിച്ചു. ഇത്തരത്തിൽ വീടുകളിൽ നിന്നുള്ള വിദൂര സമ്പ്രദായത്തിൽ ജോലികൾ ചെയ്യുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനും സഹായകമാകുന്ന അഞ്ച് സേവങ്ങൾക്കാണ് TRA അനുമതി നൽകിയിരിക്കുന്നത്.

ഈ തീരുമാനപ്രകാരം യു എ ഇയിൽ നിന്ന് സ്ഥായിയായ ഇന്റർനെറ്റ് കണക്ഷനുകൾ ഉപയോഗിക്കുന്നവർക്ക് ബിസിനസ് ആവശ്യങ്ങൾക്കുള്ള മൈക്രോസോഫ്ട് സ്കൈപ്പ്, ഗൂഗിൾ ഹാങ്ങ്ഔട്സ് എന്നീ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. മൊബൈൽ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകില്ല. മൊബൈൽ ഇന്റർനെറ്റ് ഉപഭോക്താക്കൾ ഉൾപ്പടെ രാജ്യത്തെ എല്ലാ ഇന്റർനെറ്റ് ഉപഭോക്താക്കൾക്കും മൈക്രോസോഫ്ട് ടീംസ്, സൂം, ബ്ലാക്ക്ബോർഡ് എന്നീ സേവനങ്ങൾ ഉപയോഗിക്കുന്നതിനു അനുമതി നൽകിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിലവിൽ ഈ സേവനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *