അബുദാബി: ലിവ ഈന്തപ്പഴ ഉത്സവവും, ലേലവും ആരംഭിച്ചു

GCC News

രണ്ടാമത് ലിവ ഈന്തപ്പഴ ഉത്സവവും, ലേലവും അൽ ദഫ്‌റയിലെ, ലിവ സിറ്റിയിൽ ആരംഭിച്ചു. 2023 സെപ്റ്റംബർ 21-നാണ് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ ആരംഭിച്ചത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ മേള സെപ്റ്റംബർ 30 വരെ നീണ്ട് നിൽക്കും.

അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റിയാണ് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ സംഘടിപ്പിക്കുന്നത്. എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബുമായി ചേർന്ന് നടത്തുന്ന ഈ മേളയുടെ ആദ്യ ദിനം തന്നെ യു എ ഇയിൽ ഉത്പാദിപ്പിക്കപ്പെട്ട ഏതാണ്ട് പതിനഞ്ച് ടണിലധികം ഈന്തപ്പഴം വേദിയിലെത്തി.

ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി പത്ത് മണിവരെയാണ് ഈ മേളയിലേക്ക് പ്രവേശനം. സാംസ്‌കാരിക പരിപാടികൾ, വിനോദവിജ്ഞാന പരിപാടികൾ, സെമിനാറുകൾ തുടങ്ങിയവയും മേളയിൽ സംഘടിപ്പിക്കുന്നുണ്ട്.

WAM