റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറച്ചു; തിരിച്ചടവുകൾക്ക് 3 മാസത്തെ ഇളവ്

Business India News

COVID-19 പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ 0.75 ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി. RBI ഗവർണർ ശക്തികാന്ത ദാസ് പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരം. റിപ്പോ നിരക്കുകൾ കുറച്ച സാഹചര്യത്തിൽ ഇന്ത്യയിൽ ഭാവന വായ്പകളിലും വാഹന വായ്പകളിലും പലിശനിരക്കുകൾ കുറയാനിടയുണ്ട്.

എല്ലാ വായ്പകളുടെ തിരിച്ചടവിനും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ എല്ലാ ബാങ്കുകളുടെയും എല്ലാ തരത്തിലുള്ള വായ്പകൾക്കും, മൂന്ന് മാസത്തെ EMI അടവുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്.