യു എ ഇ: മൊബൈൽ സേവനങ്ങൾക്കുള്ള രേഖകളുടെ കാലാവധി തീർന്നാലും താത്കാലികമായി സേവനങ്ങൾ തുടരാൻ നിർദ്ദേശം

GCC News

യു എ ഇയിൽ മൊബൈൽ സേവനങ്ങൾക്കായി ഉപഭോക്താക്കൾ നൽകിയിട്ടുള്ള രേഖകളുടെ കാലാവധി അവസാനിച്ചാലും സേവനങ്ങൾ താത്കാലികമായി തുടരാൻ രാജ്യത്തെ മൊബൈൽ സേവനദാതാക്കളോട് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) നിർദ്ദേശം നൽകി. കൊറോണാ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി ജനങ്ങൾ വീടുകളിൽ തുടരേണ്ടി വരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെ പ്രോത്സാഹിപ്പിക്കുന്നതിനായി TRA മൊബൈൽ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് മാർച്ച് 27, വെള്ളിയാഴ്ച്ച ഇത്തരത്തിൽ ഒരു നിർദ്ദേശം നൽകിയത്.

https://twitter.com/TheUAETRA/status/1243458296746586112

മൊബൈൽ സേവനങ്ങൾക്കായി നൽകിയിട്ടുള്ള എമിരേറ്റ്സ് ഐഡി ഉൾപ്പടെയുള്ള രേഖകളുടെ കാലാവധി അവസാനിക്കുന്ന അവസരത്തിൽ, ഉപഭോക്താവ് അവ പുതുക്കാത്ത പക്ഷം, കമ്പനികൾ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുകയോ പൂർണ്ണമായും അവസാനിപ്പിക്കുകയോ ചെയ്യാറുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇവ പുതുക്കുന്നതിനായി ഉപഭോക്താവ് സേവന കേന്ദ്രങ്ങളിൽ നേരിട്ട് പോകുന്നത് താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.