സൗദി അറേബ്യ: അൽ ഉലയിൽ നിന്ന് പ്രാചീന ശിലായുഗ കാലഘട്ടത്തിലെ മഴു കണ്ടെടുത്തു

Saudi Arabia

സൗദി അറേബ്യയിലെ അൽ ഉല ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഖുർഹ് ആർക്കിയോളജി സൈറ്റിൽ നിന്ന് പ്രാചീന ശിലായുഗ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കല്ല് കൊണ്ട് ഉണ്ടാക്കിയ മഴു കണ്ടെടുത്തു. 2023 നവംബർ 7-ന് റോയൽ കമ്മിഷൻ ഫോർ അൽ ഉലയാണ് ഇക്കാര്യം അറിയിച്ചത്.

ഈ മഴുവിന് ഏതാണ്ട് രണ്ട് ലക്ഷത്തോളം വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് കമ്മിഷൻ അറിയിച്ചു.

Source: Saudi Press Agency.

ദൃഢതയുള്ളതും എന്നാൽ മയമുള്ളതുമായ കൃഷ്‌ണശിലയിൽ നിന്നാണ് ഈ മഴു നിർമ്മിച്ചിരിക്കുന്നത്.

Source: Saudi Press Agency.

51.3 സെന്റീമീറ്റർ നീളമുള്ള ഈ കൽമഴു വെട്ടിനുറുക്കുന്നതിനും, മുറിക്കുന്നതിനും വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. ഈ പ്രാചീന ആയുധത്തിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടന്ന് വരുന്നതായി കമ്മിഷൻ വ്യക്തമാക്കി.