രോഗബാധയേൽക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ COVID-19 വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. 2024 ജനുവരി 2-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ പെട്ടന്ന് രോഗബാധയേൽക്കാൻ സാധ്യതയുള്ള ആറ് വിഭാഗങ്ങളിൽപ്പെടുന്നവരെക്കുറിച്ച് മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ COVID-19 വാക്സിൻ സ്വീകരിക്കേണ്ടതാണ്:
- ഗർഭിണികൾ.
- അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ.
- രോഗികളുമായി നേരിട്ട് സമ്പർക്കമുള്ള ആരോഗ്യ പ്രവർത്തകർ.
- പ്രതിരോധശേഷി സംബന്ധമായ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ.
- കാൻസർ പോലുള്ള രോഗങ്ങളുള്ളവർ.
- അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ.
ഇവർക്ക് സെഹതി ആപ്പ് ഉപയോഗിച്ച് കൊണ്ട് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ അനുമതി നേടാവുന്നതാണ്.