ഒമാൻ: വാണിജ്യ സ്ഥാപനങ്ങൾക്ക് അംഗീകൃത ബാങ്കുകളിൽ നിന്നുള്ള അക്കൗണ്ട് നിർബന്ധമാക്കുന്നു

GCC News

രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും ഒമാനിൽ ലൈസൻസുള്ള അംഗീകൃത ബാങ്കുകളിൽ നിന്നുള്ള അക്കൗണ്ട് നിർബന്ധമാക്കിയതായി മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. 2024 ജനുവരി 15-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഒമാനിലെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും ഇത്തരത്തിൽ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ട് തുറക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ‘146/2021’ എന്ന ഔദ്യോഗിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.

രാജ്യത്ത് വെളിപ്പെടുത്താത്ത വാണിജ്യ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.