ദുബായ്: പതിനാറാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് സമാപിച്ചു

GCC News

പതിനാറാമത് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ (എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ്) സമാപിച്ചു. 2024 ഫെബ്രുവരി 6-നാണ് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് സമാപിച്ചത്.

ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയുടെ പിന്തുണയോടെ നടത്തിയ ഈ മേള 2024 ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ നീണ്ട് നിന്നു. ഇന്റർകോണ്ടിനെന്റൽ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ വെച്ചാണ് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് നടന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർ, ചിന്തകർ തുടങ്ങിയവർ ഈ അന്താരാഷ്ട്ര സാഹിത്യ മേളയിൽ പങ്കെടുത്തു. മേളയുടെ ഭാഗമായി സാഹിത്യ സംഗമങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവ ഉൾപ്പടെ 160-ൽ പരം പ്രത്യേക പരിപാടികൾ അരങ്ങേറി.