റമദാൻ 2024: സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

GCC News

റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു. 2024 മാർച്ച് 4-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനം രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഇത് നടപ്പിലാക്കുന്നതിനായി, തൊഴിൽ മേഖലയിലെ സാഹചര്യങ്ങൾ അനുസരിച്ച്, ജോലി സമയം കുറയ്ക്കുകയോ, റിമോട്ട് വർക്കിങ്ങ് അനുവദിക്കുകയോ ചെയ്യാവുന്നതാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

2024-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ അധികൃതർ നേരത്തെ അറിയിപ്പ് നൽകിയിരുന്നു.