സൗദി: വിദേശത്ത് നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം മദീനയിലെത്തി

GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട വിദേശ തീർത്ഥാടകരുടെ ആദ്യ സംഘം മദീനയിൽ എത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2024 മെയ് 9-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിൽ നിന്ന് സൗദിയ എയർലൈൻസ് വിമാനത്തിലെത്തിയ 283 പേരടങ്ങിയ തീർത്ഥാടകസംഘത്തെ സൗദി ട്രാൻസ്‌പോർട് ആൻഡ് ലോജിസ്റ്റിക്സ് സർവീസസ് വകുപ്പ് മന്ത്രി എൻജിനീയർ സലേഹ് അൽ ജാസർ വിമാനത്താവളത്തിൽ സ്വീകരിച്ചു.

Source: Saudi Ministry of Hajj and Umrah.

ഇതോടെ 2024-ലെ ഹജ്ജ് സീസൺ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി.

Source: Saudi Ministry of Hajj and Umrah.

തീർത്ഥാടകർക്ക് സുഗമമായ തീർത്ഥാടനം ഉറപ്പ് വരുത്തുന്നതിന് ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ് വിഭാഗം പൂർണ്ണമായും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വർഷം വിദേശത്ത് നിന്ന് തീർത്ഥാടകരുമായെത്തുന്ന 7700 വിമാനങ്ങളെ സ്വീകരിക്കുന്നതിനായി സൗദി അറേബ്യയിലെ ആറ് വ്യത്യസ്ത വിമാനത്താവളങ്ങൾ ഒരുങ്ങിയതായി അദ്ദേഹം അറിയിച്ചു.