ഖത്തർ: 126 പേർക്ക് കൂടി COVID-19

GCC News

ഖത്തറിൽ 126 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 3 വെള്ളിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറിലെ COVID-19 ബാധിതരുടെ എണ്ണം 1075 ആയി. 21 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്.

വെള്ളിയാഴ്ച്ച രോഗം സ്ഥിരീകരിച്ചവരിൽ രാജ്യത്തിനു പുറത്തു നിന്ന് വന്നവരും മുൻപ് രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരും ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.