ദുബായിൽ ഏപ്രിൽ 5 മുതൽ മെട്രോ, ട്രാം സർവീസുകൾ നിർത്തലാക്കി

GCC News

ഏപ്രിൽ 5 മുതൽ ദുബായിലെ മെട്രോ, ട്രാം സർവീസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തലാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. മാർച്ച് 4 ശനിയാഴ്ച്ച രാത്രി 8 മുതൽ രണ്ടാഴ്ച്ചത്തേക്ക് ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയം 24 മണിക്കൂറാക്കി നീട്ടാൻ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇവ നിർത്തലാക്കുന്നത്.

പൊതുഗതാഗതത്തിനുള്ള ബസുകളും, ദുബായ് ടാക്സി സർവീസുകളും അടിയന്തിര ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്നതാണ്.

ദുബായിലുടനീളം ഈ കാലയളവിൽ കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ആരോഗ്യ സംബന്ധമായ അടിയന്തിര സാഹചര്യങ്ങളിലും, COVID-19 പരിശോധനകൾക്കും, ഭക്ഷണം, മരുന്ന് മുതലായ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും, അടിയന്തിര സ്വഭാവമുള്ള മേഖലകളിൽ ജോലിചെയ്യുന്നവർക്കും മാത്രമാണ് പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരിക്കുക.

ഈ കാലയളവിൽ പുറത്തു സഞ്ചരിക്കാൻ അനുവാദം ഉള്ളവർക്ക് പൊതു ഗതാഗതത്തിനുള്ള ബസുകളിൽ സൗജന്യമായി യാത്രചെയ്യാം. ദുബായ് ടാക്സികളിൽ അടിയന്തിര യാത്രകൾക്ക് 50 ശതമാനം ഇളവുകൾ ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

1 thought on “ദുബായിൽ ഏപ്രിൽ 5 മുതൽ മെട്രോ, ട്രാം സർവീസുകൾ നിർത്തലാക്കി

Comments are closed.