അബുദാബി: ഷോപ്പിംഗ് മാളുകൾ, സിനിമാശാലകൾ മുതലായവ താത്കാലികമായി അടച്ചിടുന്നത് തുടരും

GCC News

കൊറോണാ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് അബുദാബിയിൽ നടപ്പിലാക്കിയിരുന്ന ഷോപ്പിംഗ് മാളുകൾ, സിനിമാശാലകൾ, മറ്റു വിനോദ കേന്ദ്രങ്ങൾ മുതലായവ അടച്ചിടുന്നതിനുള്ള തീരുമാനം തുടരുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED)അറിയിച്ചു.

ഇത് പ്രകാരം അബുദാബിയിലെ വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ ഹാളുകൾ, ഇലക്ട്രോണിക് ഗെയിമിംഗ് സെൻററുകൾ, മറ്റു വിനോദശാലകൾ എന്നിവയെല്ലാം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കില്ല.

നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയും, ആരോഗ്യ സുരക്ഷാ മന്ത്രാലയവും ചേർന്ന് കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് ADDED ചെയർമാൻ മുഹമ്മദ് അലി അൽ ഷോറാഫാ അറിയിച്ചു. പൊതുജനങ്ങൾ കൂട്ടിച്ചേരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെ കൊറോണാ വൈറസിന്റെ സമൂഹ വ്യാപനം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.