ഒമാൻ: 2024-ന്റെ ആദ്യ പാദത്തിൽ പുതിയ ബിസിനസ് രജിസ്ട്രേഷനുകളിൽ 97 ശതമാനം വളർച്ച രേഖപ്പെടുത്തി

GCC News

രാജ്യത്ത് 2024-ന്റെ ആദ്യ പാദത്തിൽ പുതിയ ബിസിനസ് രജിസ്ട്രേഷനുകളിൽ 97 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒമാനിൽ പുതിയ വാണിജ്യ രജിസ്‌ട്രേഷനിൽ 2024-ന്റെ ആദ്യ പാദത്തിൽ 97.2% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

2023-ലെ ഇതേ കാലയളവിൽ 7816 പുതിയ രജിസ്‌ട്രേഷൻ രേഖകളാണ് ഉണ്ടായിരുന്നത്. ഇത് 2024-ലെ ആദ്യ പാദത്തിൽ 15412 രജിസ്‌ട്രേഷനുകളായിട്ടുണ്ട്.

ഇതോടെ 2024-ലെ ആദ്യ പാദം അവസാനിക്കുന്നത് വരെ രാജ്യത്തൊട്ടാകെയുള്ള വാണിജ്യ രജിസ്ട്രേഷനുകളുടെ ആകെ എണ്ണം 450,768 ആയിട്ടുണ്ട്.