ഒമാൻ: അമീറത് – ബൗഷർ റോഡ് ജൂലൈ 26 മുതൽ 48 മണിക്കൂർ നേരത്തേക്ക് അടച്ചിടും

Oman

അമീറത് – ബൗഷർ മൗണ്ടൈൻ റോഡ് 2024 ജൂലൈ 26, വെള്ളിയാഴ്ച രാവിലെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2024 ജൂലൈ 25-നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

2024 ജൂലൈ 26, വെള്ളിയാഴ്ച രാവിലെ അഞ്ച് മണി മുതൽ ജൂലൈ 28, ഞായറാഴ്ച രാവിലെ വരെയാണ് ഈ നിയന്ത്രണം. ഈ റോഡിൽ ബൗഷറിൽ നിന്ന് അൽ അമീറത്തിലേക്ക് സഞ്ചരിക്കുന്നവർക്ക് ഈ നിയന്ത്രണം ബാധകമായിരിക്കും.

Source: Muscat Municipality.

ഈ മേഖലയിൽ മണ്ണിടിയുന്നത് തടയുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ വേലികളുടെ അറ്റകുറ്റപ്പണികൾക്കായാണ് ഈ നിയന്ത്രണം. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്താനും, പകരമായി വാദി അദൈ റോഡ് ഉപയോഗപ്പെടുത്താനും മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.