COVID-19: സൗദിയിൽ 147 പേർക്ക് കൂടി രോഗബാധ

GCC News

സൗദി അറേബ്യയിൽ 147 പേർക്ക് കൂടി കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയതായി ഏപ്രിൽ 7, ചൊവാഴ്ച്ച സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണാ വൈറസ് ബാധയെത്തുടർന്ന് 4 പേർ കൂടി മരിച്ചതായി ഇന്നലെ മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ സൗദിയിൽ കൊറോണാ ബാധിതരുടെ എണ്ണം 2752-ഉം ആകെ മരണം 38-ഉം ആയി.

മുൻപ് രോഗ ബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവർക്കാണ് നിലവിൽ രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. ജനങ്ങൾ ആരോഗ്യ മന്ത്രാലയം നൽകുന്ന സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാത്തതു കൊണ്ടാണ് രോഗം വ്യാപിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനെ തുടർന്ന് സൗദിയിൽ റിയാദ്, തബൂക്, ദമ്മാം, ദഹ്റാൻ, അൽ ഹൊഫുഫ്, ജിദ്ദ, തായിഫ്, അൽ ഖാതിഫ്, അൽ ഖോബാർ എന്നിവിടങ്ങളിൽ മുഴുവൻ സമയവും കർഫ്യു ഏർപെടുത്തിയിരുന്നു.