സൗദി അറേബ്യ: നോർത്തേൺ ബോർഡേഴ്സ് മേഖലയിൽ നിന്ന് മണൽ പൂച്ചയെ കണ്ടെത്തി

GCC News

വംശനാശഭീഷണി നേരിടുന്ന മണൽ പൂച്ചയുടെ സാന്നിധ്യം നോർത്തേൺ ബോർഡേഴ്സ് മേഖലയിലെ അരാറിൽ കണ്ടെത്തിയതായി സൗദി അധികൃതർ അറിയിച്ചു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: Saudi Press Agency.

രാത്രിനേരത്ത് ഇരതേടുന്ന ഒരു ചെറിയ തരം കാട്ടുപൂച്ചയാണിത്. സ്വാഭാവിക ആവാസവ്യവസ്ഥയുടെ നശീകരണം മൂലവും, വേട്ടയാടൽ മൂലവും വംശനാശത്തിന്റെ വക്കോളമെത്തിയ മണൽ പൂച്ചകൾ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളുടെ ഫലമായി ഇപ്പോൾ പ്രകൃതിയിൽ വീണ്ടും കണ്ട് വരുന്നുണ്ട്.

Source: Saudi Press Agency.

മണൽ, കല്ല് മരുഭൂമികളിൽ വസിക്കുന്ന മണൽ പൂച്ചകൾ ചൂടിൽ നിന്ന് രക്ഷ നേടുന്നതിനായി പകൽ സമയങ്ങളിൽ മാളങ്ങളിൽ തങ്ങുകയാണ് പതിവ്.