‘സൈബർക്യൂ: സൈബർ സെക്യൂരിറ്റി ഇൻ ദി ക്വാണ്ടം ഇറ’ കോൺഫറൻസ് 2024 നവംബർ 12, 13 തീയതികളിൽ അബുദാബിയിൽ വെച്ച് നടക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Hosted by @cscgovae and supported by @TIIuae, CyberQ: Cyber Security in the Quantum Era conference will take place at @adnecad from 12-13 November 2024. The event will welcome industry experts to explore the implications of quantum technology on information security. pic.twitter.com/gSGjXrJvfs
— مكتب أبوظبي الإعلامي (@ADMediaOffice) November 11, 2024
ADNEC സെന്ററിൽ വെച്ചാണ് ഈ കോൺഫറൻസ് നടക്കുന്നത്. യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, ടെക്‌നോളജി ഇന്നോവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായാണ് ഈ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
ക്വാണ്ടം സാങ്കേതികവിദ്യകൾ, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ നിന്നുള്ള ആഗോള തലത്തിലെ പ്രമുഖർ ഈ കോൺഫറൻസിൽ പങ്കെടുക്കും. സർക്കാർ, സ്വകാര്യ മേഖലകളിലെ തന്ത്രപ്രധാനമായ സൈബർ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ഉപായങ്ങൾ എന്നിവ ഒരുക്കുന്നതിനാണ് ഈ കോൺഫറൻസ് ലക്ഷ്യമിടുന്നത്.
വരുംകാല വാണിജ്യ രംഗങ്ങളിൽ ക്വാണ്ടം സാങ്കേതികവിദ്യകൾക്കുള്ള പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നതിനും ഈ കോൺഫറൻസ് വേദിയാകും. 2024 അവസാനത്തോടെ യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മൂന്ന് പുതിയ പോളിസികൾ സംബന്ധിച്ച വിവരങ്ങൾ ഈ കോൺഫറൻസിൽ അവതരിപ്പിക്കുന്നതാണ്.
ഏതാണ്ട് ആയിരത്തിഅഞ്ഞൂറിൽ പരം പേർ ഈ കോൺഫറൻസിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cover Image: Pixabay.