അൽ ഐൻ പുസ്തകമേളയുടെ പതിനഞ്ചാമത് പതിപ്പ് ഇന്ന് (2024 നവംബർ 17, ഞായറാഴ്ച) ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Khaled bin Mohamed bin Zayed, the 15th Al Ain Book Festival, organised by @AbuDhabiALC , will take place from 17-23 November 2024 across multiple locations including Hazza Bin Zayed Stadium, under the theme All Eyes on Al Ain. pic.twitter.com/9DgZVe3yPQ
— مكتب أبوظبي الإعلامي (@ADMediaOffice) November 16, 2024
ഇത്തവണത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ 2024 നവംബർ 17 മുതൽ നവംബർ 23 വരെയാണ് സംഘടിപ്പിക്കുന്നത്. ‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’ എന്ന ആശയത്തിലൂന്നിയാണ് ഈ പുസ്തകമേള ഒരുക്കുന്നത്.
അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് ഈ മേള സംഘടിപ്പിക്കുന്നത്. നിരവധി സാംസ്കാരിക പരിപാടികളും, കലാ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്.
അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയം ഉൾപ്പടെ എമിറേറ്റിലെ വിവിധ സാംസ്കാരിക, ടൂറിസം കേന്ദ്രങ്ങളിൽ വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.
നേരത്തെ ‘അൽ ഐൻ ബുക്ക് ഫെയർ’ എന്ന പേരിൽ നടത്തി വന്നിരുന്ന ഈ പുസ്തകമേള പതിമൂന്നാമത് പതിപ്പ് മുതൽ ‘അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ’ (AABF) എന്ന പേരിലാണ് നടത്തുന്നത്. 150 പ്രദർശകർ പങ്കെടുത്ത കഴിഞ്ഞ വർഷത്തെ അൽ ഐൻ പുസ്തകോത്സവം 95000 സന്ദർശകരെ ആകർഷിച്ചിരുന്നു.
500-ലധികം ശിൽപശാലകളും കുട്ടികൾക്കും യുവാക്കൾക്കുമായി വിദ്യാഭ്യാസ ഷോകളും, വിനോദ പരിപാടികളും ഉൾപ്പെടെ 400 പ്രവർത്തനങ്ങളും കഴിഞ്ഞ വർഷത്തെ പുസ്തകമേളയിൽ സംഘടിപ്പിച്ചിരുന്നു.
Cover Image: Abu Dhabi Media Office.