ഈ വർഷത്തെ സായിദ് ചാരിറ്റി റൺ 2024 നവംബർ 23-ന് അബുദാബിയിൽ വെച്ച് സംഘടിപ്പിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
.@ZayedCharityRun is fostering social good and encouraging community participation in sport, with proceeds from the run going to empower people with multiple sclerosis through awareness, and support efforts to find a cure. pic.twitter.com/0rSM0DNirL
— مكتب أبوظبي الإعلامي (@ADMediaOffice) November 21, 2024
എർത് അബുദാബി (ERTH) ഹോട്ടലിൽ ഹോട്ടലിൽ നിന്ന് ആരംഭിക്കുന്ന രീതിയിലാണ് ഈ മത്സരഓട്ടം സംഘടിപ്പിക്കുന്നത്. സായിദ് ചാരിറ്റി റൺ സംഘാടക സമിതി ‘ERTH’ ഹോട്ടലിൽ വെച്ച് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പത്രസമ്മേളനം നടത്തിയിരുന്നു.
ഇത്തവണത്തെ സായിദ് ചാരിറ്റി റണിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും നാഷണൽ മൾട്ടിപ്പിൾ സ്ക്ളീറോസിസ് സൊസൈറ്റിയിലേക്ക് സംഭാവന ചെയ്യുന്നതാണ്. മൾട്ടിപ്പിൾ സ്ക്ളീറോസിസ് ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് പിന്തുണ നല്കുന്നതിനായാണ് നാഷണൽ മൾട്ടിപ്പിൾ സ്ക്ളീറോസിസ് സൊസൈറ്റി പ്രവർത്തിക്കുന്നത്.
മൂന്ന്, അഞ്ച്, പത്ത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സായിദ് ചാരിറ്റി റൺ നടത്തുന്നത്.
Cover Image: Abu Dhabi Media Office.