രാജ്യത്ത് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുളള നിരോധനം 2024 നവംബർ 25 മുതൽ ഘട്ടം ഘട്ടമായി പിൻവലിക്കാൻ യു എ ഇ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. 2024 നവംബർ 23-നാണ് യു എ എ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ابتداءً من 25 نوفمبر 2024، أعلنت وزارة الداخلية، بالتنسيق مع الهيئة الوطنية لإدارة الطوارئ والأزمات والكوارث والهيئة العامة للطيران المدني والجهات المعنية، عن رفع الحظر الجزئي المشروط لعودة عمليات الطيران للطائرات بدون طيار "الدرونز" على مراحل، مما يضمن سلامة الأجواء وأمن وحماية… pic.twitter.com/zW3heK1bAi
— وزارة الداخلية (@moiuae) November 23, 2024
2024 നവംബർ 25 മുതൽ പടിപടിയായി ഈ നിരോധനം പിൻവലിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം ഡ്രോൺ പ്രവർത്തനങ്ങൾക്കായി ഒരു ഏകീകൃത സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഡ്രോൺ രജിസ്‌ട്രേഷൻ, പ്രവർത്തന നടപടിക്രമങ്ങൾ മുതലായവ ഫലപ്രദമാക്കുന്നതിന് ഈ ഏകീകൃത സംവിധാനം സഹായകമാകും. യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) എന്നവരോടൊപ്പം അബുദാബിയിലെ പോലീസ് കോളേജിൽ വെച്ച് നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണ് ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച് അറിയിച്ചത്.
ഈ നിരോധനം പിൻവലിക്കുന്നതിന്റെ ആദ്യ ഘട്ടം സർക്കാർ സ്ഥാപനങ്ങൾ, കമ്പനികൾ മുതലായവയ്ക്ക് മാത്രമായാണ് ബാധകമാകുന്നത്. വരും ഘട്ടങ്ങളിൽ മറ്റുള്ളവർക്കും ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതാണ്.
2022 ജനുവരിയിലാണ് ഡ്രോണുകളും ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് യു എ ഇ ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.