ഏപ്രിൽ 10, വെള്ളിയാഴ്ച്ച മുതൽ 2 ആഴ്ച്ചത്തേക്ക് മസ്കറ്റിൽ പൂർണ്ണമായും ലോക്ക്ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ഒമാനിലെ കൊറോണാ വൈറസ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഏപ്രിൽ 8, ബുധനാഴ്ച്ച ഒമാനിൽ 48 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനും മസ്കറ്റിൽ പൂർണ്ണമായും ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നതിനും ഭരണകൂടം തീരുമാനിച്ചത്. ഒമാനിൽ ഇതുവരെ 419 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ 72 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.