ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഡിസംബർ 10-ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്

Oman

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2024 ഡിസംബർ 10, ചൊവാഴ്ച വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2024 ഡിസംബർ 9-നാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ അൽ ബറാഖ പാലസ് റൌണ്ട്എബൌട്ട് മുതൽ ബുർജ് അൽ ശുമൂഖ് ഫോർട്ട് വരെയുള്ള മേഖലയിലാണ് ഡിസംബർ 10-ന് രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെ പാർക്കിംഗ് നിരോധിച്ചിരിക്കുന്നത്.