വിനോദസഞ്ചാരികൾ നടത്തുന്ന ഓൺലൈൻ ഷോപ്പിംഗുകൾക്ക് VAT റീഫണ്ട് അനുവദിക്കുന്ന ഒരു പദ്ധതി അവതരിപ്പിക്കുന്നതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
FTA launches world’s first tax refund system for e-commerce retail purchases for tourists#WamNews https://t.co/FC99baJjGJ pic.twitter.com/Q9IaTqzdiN
— WAM English (@WAMNEWS_ENG) December 16, 2024
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇ-കോമേഴ്‌സ് സംവിധാനങ്ങളിൽ നിന്നുള്ള ചില്ലറവില്പനകളുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിനോദസഞ്ചാരികൾ യു എ ഇയിൽ താമസിക്കുന്ന കാലയളവിൽ നടത്തുന്ന ഓൺലൈൻ ഷോപ്പിംഗുകൾക്ക് VAT റീഫണ്ട് അനുവദിക്കുന്നതിനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.