സായിദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (AUH) ഒന്നാം വാർഷികം ആഘോഷിക്കുന്നു. കേവലം ഒരു വർഷത്തിനിടയിൽ ആഗോളതലത്തിൽ തന്നെ വ്യോമയാന മേഖലയിലെ പ്രധാനപ്പെട്ട ഒരു കേന്ദ്രമായി സായിദ് ഇന്റർനാഷണൽ എയർപോർട്ട് മാറിയതായി അബുദാബി എയർപോർട്സ് അധികൃതർ ചൂണ്ടിക്കാട്ടി.
.@ad_airports has marked the first anniversary of @AUH. In its first 12 months, the airport has supported the emirate’s diversified growth strategy by boosting tourism and trade through increased connectivity, the adoption of advanced technologies, and the pursuit of innovation. pic.twitter.com/za4FySCIuJ
— مكتب أبوظبي الإعلامي (@ADMediaOffice) December 18, 2024
അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന എയർപോർട്ടുകളിലൊന്നായി സായിദ് ഇന്റർനാഷണൽ എയർപോർട്ട് മാറിയിട്ടുണ്ട്.
പാരീസിൽ നടന്ന വേൾഡ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ അവാർഡായ പ്രിക്സ് വെർസൈൽസിൽ ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമായി ഏതാനം ദിവസങ്ങൾക്ക് മുൻപ് സായിദ് ഇന്റർനാഷണൽ എയർപോർട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സായിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൻ്റെ ഒന്നാം വാർഷിക ആഘോഷങ്ങൾ നടക്കുന്ന വേളയിലാണ് ഈ നേട്ടം പ്രഖ്യാപിക്കപ്പെട്ടത്. വെറും ഒരു വർഷത്തിനിടയിലാണ് സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് എന്നത് ഏറെ ശ്രദ്ധേയമാണ്.