ദുബായിലെ പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ന്യൂ ഇയേഴ്സ് ഈവ് 2025 സെക്യൂരിറ്റി കമ്മിറ്റി യോഗം ചേർന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ന്യൂ ഇയേഴ്സ് ഈവ് 2025 സെക്യൂരിറ്റി കമ്മിറ്റിയുടെ രണ്ടാമത് യോഗമാണ് ദുബായ് സഫാരി പാർക്കിൽ ചേർന്നത്. ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി ആക്ടിങ് ചെയർ, ആക്ടിങ് അസിസ്റ്റന്റ് കമാണ്ടർ ഇൻ ചീഫ് ഫോർ ഓപ്പറേഷൻസ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂയിയുടെ നേതൃത്വത്തിലായിരുന്നു ഈ യോഗം.
ദുബായിലെ പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതലയുള്ള വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ, പോലീസ് വകുപ്പ് ഡയറക്ടർമാർ, സ്റ്റേഷനുകളിലെ ഡയറക്ടർമാർ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തു. വിവിധ മേഖലകളിലേക്കുള്ള എൻട്രി, എക്സിറ്റ് പോയിന്റുകൾ, പാർക്കിംഗ് തുടങ്ങിയവ തീരുമാനിക്കുകയും, മറ്റു സുരക്ഷാ മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തുകയും ചെയ്തു.
Cover Image: WAM.