ഇന്ത്യ, കുവൈറ്റ് പ്രധാനമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

Kuwait

കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 ഡിസംബർ 22-നായിരുന്നു ഈ കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി.

Source: Kuwait News Agency.

ഇരു രാജ്യങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ കൂടുതൽ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ വിവിധ വശങ്ങളും ഇരുവരും അവലോകനം ചെയ്തു.

ഇൻഫർമേഷൻ ടെക്‌നോളജി, എനർജി ടെക്‌നോളജി, ആരോഗ്യ പരിചരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഇരുവരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിൽ സഹകരണം ഉറപ്പാക്കുന്നതിനുളള ഒരു ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചിട്ടുണ്ട്.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2024 ഡിസംബർ 21-ന് കുവൈറ്റിലെത്തിയിരുന്നു.

ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ശ്രീ. നരേന്ദ്ര മോഡി ഡിസംബർ 22-ന് കുവൈറ്റിൽ നിന്ന് മടങ്ങി.