ഒമാൻ: മസ്കറ്റ് നൈറ്റ്സ് ഡിസംബർ 23-ന് ആരംഭിക്കും

Oman

‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ ഇന്ന് (2024 ഡിസംബർ 23, തിങ്കളാഴ്ച) ആരംഭിക്കും.

2024 ഡിസംബർ 23 മുതൽ 2025 ജനുവരി 21 വരെയാണ് ഇത്തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്. ഈ മേളയിൽ എഴുനൂറിൽപ്പരം ചെറുകിട, ഇടത്തരം സംരംഭകർ പങ്കെടുക്കുന്നതാണ്.

ഒന്നിലധികം വേദികളായിലായി സംഘടിപ്പിക്കുന്ന ഈ ആഘോഷപരിപാടികൾ കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനുള്ള നിരവധി അവസരങ്ങൾ ഒരുക്കുന്നതാണ്. ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, അൽ അമീറത് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, സൗർ അൽ ഹദീദ് ബീച്ച് എന്നിവിടങ്ങളിൽ വെച്ചാണ് ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.