റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഇന്റർനാഷണൽ പാസഞ്ചർ ടെർമിനൽ 1-ന്റെ ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചു. 2025 ജനുവരി 8-നാണ് റിയാദ് എയർപോർട്ട്സ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
جانب من التدشين المرحلي لتشغيل الصالة الدولية 1 ضمن مشروع توسعة وتطوير صالتي 1 و 2 في #مطار_الملك_خالد الدولي ، وبرعاية معالي @salehaljasser ، وهذا الإنجاز سيسهم في رفع الطاقة الاستيعابية للصالة من 3 ملايين الى 7 ملايين مسافر سنوي pic.twitter.com/U6LtS31ITR
— مطارات الرياض (@riyadhairports) January 8, 2025
കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 1, ടെർമിനൽ 2 എന്നിവയുടെ വികസന പദ്ധതികളുടെ ഭാഗമായാണിത്.
സൗദി ട്രാൻസ്‌പോർട് ആൻഡ് ലോജിസ്റ്റിക്സ് വകുപ്പ് മന്ത്രിയും, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ചെയർമാനുമായ എൻജിനീയർ സലേഹ് അൽ ജാസിറാണ് ജനുവരി 8-ന് ടെർമിനൽ 1-ന്റെ ഘട്ടംഘട്ടമായുള്ള പ്രവർത്തനം ഉദ്ഘാടനം ചെയ്തത്.
GACA പ്രസിഡണ്ട് അബ്ദുൽഅസീസ് അൽ ദുഐലെജ്, റിയാദ് എയർപോർട്ട്സ് കമ്പനി ചെയർമാൻ ഡോ. ഗാസി അൽ റാവി, എയർപോർട്ട്സ് ഹോൾഡിങ് കമ്പനി സി ഇ ഓ റയീദ് അൽ ഇദ്രിസി, റിയാദ് എയർപോർട്ട്സ് സി ഇ ഓ അയ്മൻ അബു അബാഹ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് അൽ ജാസിർ ടെർമിനൽ 1-ലൂടെ പര്യടനം നടത്തി.
ഈ നടപടി വാർഷികാടിസ്ഥാനത്തിൽ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന യാത്രികരുടെ എണ്ണം 3 ദശലക്ഷത്തിൽ നിന്ന് 7 ദശലക്ഷത്തിലേക്ക് ഉയർത്തുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Cover Image: Saudi Press Agency.