സൗദി അറേബ്യയിൽ 364 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10, വെള്ളിയാഴ്ച്ച അറിയിച്ചു. ഇതോടെ സൗദിയിൽ കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 3651 ആയി. 19 പേർ കൂടി രോഗമുക്തി നേടിയതോടെ സൗദിയിൽ രോഗം ഭേദമായവരുടെ എണ്ണം 685 ആയി.
COVID-19 നെ തുടർന്ന് സൗദിയിൽ വെള്ളിയാഴ്ച്ച 3 പേർ കൂടി മരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണം 47 ആയിട്ടുണ്ട്.
കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനായി മദീനയുടെ പരിസരത്തുള്ള അഞ്ച് പ്രദേശങ്ങളിൽ ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച്ച മുതൽ പൂർണ്ണമായും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി അറിയിപ്പുണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരും.