അറുപത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്കും, പൗരന്മാർക്കും സൗജന്യ പ്രവേശനം അനുവദിക്കുന്നതായി അൽ ഐൻ മൃഗശാല അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നേരത്തെ എഴുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് അൽ ഐൻ മൃഗശാലയിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നത്.
സാമൂഹിക ഏകീകരണം, കരുതൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിടുന്ന ‘ഇയർ ഓഫ് ദി കമ്മ്യൂണിറ്റി’ സംരംഭത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
2025-നെ കമ്മ്യൂണിറ്റി വർഷമായി യു എ ഇ രാഷ്ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
WAM