മേഖലയിലെ ആദ്യത്തെ ക്ഷേമ റിസോർട്ട് പദ്ധതിയ്ക്ക് അംഗീകാരം നൽകി

UAE

മേഖലയിലെ ആദ്യത്തെ ക്ഷേമ റിസോർട്ട്, ഇന്ററാക്റ്റീവ് ഗാർഡൻ പദ്ധതിയ്ക്ക് ദുബായ് അംഗീകാരം നൽകി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2 ബില്യൺ ദിർഹം മൂല്യമുള്ള ‘തെർമ് ദുബായ്’ എന്ന ഈ പദ്ധതിയ്ക്ക് ദുബായ് കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധമന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അംഗീകാരം നൽകിയത്. എമിറേറ്റിലെ ജീവിതനിലവാരം ഉയർത്തുന്നതിന് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതി ഒരുക്കിയിരിക്കുന്നത്.

Source: Dubai Media Office.

ദുബായ് സെക്കന്റ് ഡെപ്യൂട്ടി റൂളർ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ മുഹമ്മദ് നിൻ റാഷിദ് അൽ മക്തൂം പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു ഈ പദ്ധതിയുടെ പ്രഖ്യാപനം.

Source: Dubai Media Office.

ഇത്തരത്തിലുള്ള ലോകത്തെ തന്നെ ഏറ്റവും ഉയരമേറിയ പദ്ധതിയായിരിക്കും ‘തെർമ് ദുബായ്’. വിനോദം, കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ഉല്ലസിക്കാനുള്ള അവസരങ്ങൾ, ആരോഗ്യ പരിചരണം, പ്രകൃതി രമണീയത, വിശ്രമം തുടങ്ങിയ ഘടകങ്ങളുടെ സമന്വയമായിരിക്കും ഈ പദ്ധതി.

Source: Dubai Media Office.

സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ നിർമ്മാണം സബീൽ പാർക്കിലായിരിക്കും. ‘തെർമ്’ ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ റിസോർട്ട് നിർമ്മിക്കുന്നത്. ഈ പദ്ധതി 2028-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിവർഷം 1.7 ദശലക്ഷം സന്ദർശകരെ സ്വീകരിക്കാനുതകുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.