അബുദാബി: പതിനാറാമത് അൽ ദഫ്‌റ മാരിടൈം ഫെസ്റ്റിവൽ ഇന്ന് സമാപിക്കും

UAE

പതിനാറാമത് അൽ ദഫ്‌റ മാരിടൈം ഫെസ്റ്റിവൽ ഇന്ന് (2025 ഫെബ്രുവരി 23, ഞായറാഴ്ച ) സമാപിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അൽ ദഫ്‌റ, അൽ മിർഫ സിറ്റിയിലെ അൽ മുഖിരാഹ് ബീച്ചിൽ വെച്ച് നടക്കുന്ന ഈ മേള 2025 ഫെബ്രുവരി 14-നാണ് ആരംഭിച്ചത്. അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ ജലമേള സംഘടിപ്പിക്കുന്നത്.

യു എ ഇയുടെ നാവിക പൈതൃകം, സംസ്കാരം എന്നിവയുടെ ആഘോഷമാണ് അൽ ദഫ്ര ജലോത്സവം.