ഒമാൻ: മാർച്ച് 7 വരെ ശക്തമായ കാറ്റിന് സാധ്യത

GCC News

രാജ്യത്തെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും 2025 മാർച്ച് 7, വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മാർച്ച് 3-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും 2025 മാർച്ച് 4, ചൊവാഴ്ച മുതൽ മാർച്ച് 7, വെള്ളിയാഴ്ച രാവിലെ വരെ ശക്തമായ വടക്ക്കിഴക്കൻ കാറ്റിന് സാധ്യതയുണ്ട്.

ശക്തമായ കാറ്റ് മൂലം അറബി കടലിന്റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും, 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്. മരുഭൂമേഖലകളിലും, തുറസായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്.