2025 ഫെബ്രുവരി മാസത്തിൽ 1.6 ദശലക്ഷം യാത്രികരെ സ്വാഗതം ചെയ്തതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
#EtihadAirways welcomes 1.6 million passengers in February#WamNews https://t.co/jdLZklqylS pic.twitter.com/W1aVk3ex1L
— WAM English (@WAMNEWS_ENG) March 12, 2025
ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ 3.3 ദശലക്ഷം യാത്രികരെ സ്വാഗതം ചെയ്തതായും ഇത്തിഹാദ് എയർവേസ് അറിയിച്ചിട്ടുണ്ട്. 2024-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കാലയളവിൽ യാത്രികരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2.9 ദശലക്ഷം യാത്രികർക്കാണ് ഇത്തിഹാദ് എയർവേസ് യാത്രാ സേവനങ്ങൾ നൽകിയത്.
WAM