നാലാമത് ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന് തുടക്കമായി

GCC News

ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ (DEF) നാലാം പതിപ്പ് ആരംഭിച്ചു. 2025 ഏപ്രിൽ 25-നാണ് DEF ആരംഭിച്ചത്.

2025 ഏപ്രിൽ 25 മുതൽ മെയ് 11 വരെയാണ് ഇത്തവണത്തെ ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് DEF 2025 സംഘടിപ്പിക്കുന്നത്.

Source: Dubai Media Office.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റിന്റെ (DFRE) നേതൃത്വത്തിലാണ് ഈ മേള ഒരുക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ ഗെയിമിങ് ആൻഡ് ഇ-സ്പോർട്സ് മേളയാണിത്.

ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിലെ മുഖ്യ ആകർഷണമായ ഗെയിംഎക്സ്പോ 2025 മെയ് 9 മുതൽ മെയ് 11 വരെ വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് അരങ്ങേറുന്നതാണ്.