അൽ ഖുവൈർ സ്ട്രീറ്റിൽ 2025 ജൂൺ 28 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ജൂൺ 27-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
إغلاق جزئي لشارع الخوير (شارع الخدمات) صباح يوم السبت الموافق 28 يونيو 2025م إلى يوم الأحد الموافق 29 يونيو 2025م, وإغلاق الطريق بشكل كلي من صباح يوم الأثنين الموافق 30 يونيو 2025م إلى صباح يوم السبت الموافق5 يوليو 2025م.
— بلدية مسقط (@M_Municipality) June 27, 2025
يرجى الالتزام بالإرشادات المرورية. pic.twitter.com/cDWnJmdzZ5
ഈ അറിയിപ്പ് പ്രകാരം അൽ ഖുവൈർ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് അരികിലുള്ള സർവീസ് റോഡ് ജൂൺ 28 മുതൽ ഘട്ടംഘട്ടമായി അടയ്ക്കുന്നതാണ്.

ജൂൺ 28 മുതൽ ജൂൺ 29 വരെ പടിപടിയായും, ജൂൺ 30-ന് രാവിലെ മുതൽ ജൂലൈ 5-ന് രാവിലെ വരെ പൂർണ്ണമായും ഈ റോഡ് അടയ്ക്കുന്നതാണ്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.

