യു എ ഇ: ഓഗസ്റ്റ് 24 വരെ കനത്ത ചൂടിന് സാധ്യത

GCC News

യു എ ഇയിൽ 2025 ഓഗസ്റ്റ് 24 വരെ കനത്ത ചൂടിന് സാധ്യത. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ റിപ്പോർട്ട് പ്രകാരം 2025 ഓഗസ്റ്റ് 11 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ യു എ ഇയിൽ കൊടും വേനൽ അനുഭവപ്പെടുന്നതിനിടയുണ്ട്. ഈ കാലയളവിൽ അന്തരീക്ഷ താപനില ഉയരുന്നതിനും, പൊടിക്കാറ്റ് അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.

കടലോര മേഖലകളിൽ ഉയർന്ന ഈർപ്പം അനുഭവപ്പെടുന്നതാണ്.