മസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡ് 2025 സെപ്റ്റംബർ 21 മുതൽ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി. 2025 സെപ്റ്റംബർ 20-നാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം അറിയിച്ചത്.
تنوه شرطة عُمان السلطانية لكافة المراجعين الكرام عن انتقال قيادة شرطة محافظة مسقط من مقرها الحالي بمنطقة القرم إلى مبنى مركز شرطة العذيبة وستباشر كافة أعمالها في المقر الجديد اعتباراً من يوم الأحد القادم الموافق ٢١/ سبتمبر/ ٢٠٢٥م وحتى إشعارٍ آخر.
— شرطة عُمان السلطانية (@RoyalOmanPolice) September 20, 2025
والله ولي التوفيق…
ഈ അറിയിപ്പ് പ്രകാരം ഖുറം പ്രദേശത്ത് പ്രവർത്തിച്ചിരുന്ന മസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡ് 2025 സെപ്റ്റംബർ 21 മുതൽ അസൈബ പോലീസ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ എല്ലാ സേവനങ്ങളും, പ്രവർത്തനങ്ങളും അസൈബ പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്നായിരിക്കും നൽകുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സേവനങ്ങൾക്കായി പൊതുജനങ്ങൾ അസൈബ പോലീസ് സ്റ്റേഷൻ സന്ദർശിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

