സൗദി അറേബ്യയിൽ 1132 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 18, ശനിയാഴ്ച്ച അറിയിച്ചു. ഇതോടെ സൗദിയിൽ ഇതുവരെ കൊറോണാ വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം 8274 ആയി. 280 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ സൗദിയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1329 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിദേശികളാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിൽ സൗദിയിൽ ചികിത്സയിലുള്ള 6853 പേരിൽ 78 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായും മന്ത്രാലയം അറിയിച്ചു.
കൊറോണാ വൈറസ് ബാധയെത്തുടർന്ന് സൗദിയിൽ 5 പേർ കൂടി മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് വരെ സൗദിയിൽ 92 പേരാണ് COVID-19 നെ തുടർന്ന് മരിച്ചത്.