ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതാണ്. ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസാണ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഒമാനിൽ താഴെ പറയുന്ന ഇടങ്ങളിൽ വെടിക്കെട്ട് സംഘടിപ്പിക്കുന്നതാണ്:
- സീബ്, മസ്കറ്റ് (ഖൗദ് ഡാം) – 2025 നവംബർ 20-ന് രാത്രി 8:00 മണിക്ക്.
- സലാല, ദോഫാർ (അതീൻ പ്ലെയിൻ) – 2025 നവംബർ 20-ന് രാത്രി 8:00 മണിക്ക്.
- അൽ ഖുറം ബീച്ച് – 2025 നവംബർ 21-ന് രാത്രി 9:30-ന്.
- ഖസബ്, മുസന്ദം (സ്പെഷ്യൽ ടാസ്ക് യൂണിറ്റിന് സമീപം) – 2025 നവംബർ 23-ന് രാത്രി 8:00 മണിക്ക്.

