ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ഫോണിൽ സംവദിച്ചു. 2025 ഡിസംബർ 3-നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഇക്കാര്യം അറിയിച്ചത്.
A good conversation with @badralbusaidi of Oman this evening.
— Dr. S. Jaishankar (@DrSJaishankar) December 3, 2025
Discussed the deepening of our bilateral cooperation.
🇮🇳 🇴🇲
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഡമാക്കുന്നതിനെക്കുറിച്ചും, വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇരുവരും വിശകലനം ചെയ്‌തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ എഴുപതാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഈ സംഭാഷണം നടന്നത്. മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനും, നിലവിലെ കരാറുകൾ കൂടുതൽ പുതിയ ഉയരങ്ങളിലേക്ക് കൊണ്ട് പോകുന്നതിനും ആവശ്യമായ സഹകരണങ്ങളെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി.
വ്യാപാരം, നിക്ഷേപം എന്നിവ വർദ്ധിപ്പിക്കുന്നതിനും, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണപ്രദമായ നടപടികൾ ത്വരിതപ്പെടുത്തുന്നതിനും ആവശ്യമായ വിഷയങ്ങൾ ഇരുവരും വിശകലനം ചെയ്തു.
Cover Image: @DrSJaishankar.

