ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് ‘ഓർഡർ ഓഫ് ഒമാൻ’ ബഹുമതി നൽകി ആദരിച്ചു. 2025 ഡിസംബർ 18-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
https://t.co/KzO4ikhBZa pic.twitter.com/TSPj5OtgdI
— Oman News Agency (@ONA_eng) December 18, 2025
ഇന്ത്യ-ഒമാൻ ബന്ധത്തിന് നൽകിയ അസാധാരണ സംഭാവനകളും ദീർഘവീക്ഷണമുള്ള നേതൃത്വവും പരിഗണിച്ചാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ‘ഓർഡർ ഓഫ് ഒമാൻ’ പുരസ്കാരം നൽകി ആദരിച്ചത്.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖാണ് രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചത്.

നെൽസൺ മണ്ടേല, ജപ്പാൻ ചക്രവർത്തി അകിഹിതോ, ക്വീൻ എലിസബത്ത് II തുടങ്ങിയ പ്രമുഖർക്കാണ് നേരത്തെ ഈ ബഹുമതി ലഭിച്ചിട്ടുള്ളത്.
ഈ ബഹുമതി ഇന്ത്യയിലെയും ഒമാനിലെയും ജനങ്ങൾ തമ്മിലുള്ള സ്നേഹത്തിനും, ഊഷ്മളതയ്ക്കും ലഭിച്ച ആദരമാണെന്ന് നരേന്ദ്ര മോദി അറിയിച്ചു. ഈ പുരസ്കാരം ഇന്ത്യയും ഒമാനും തമ്മിലുള്ള കാലാതീതമായ സൗഹൃദത്തിന് സമർപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ഡിസംബർ 18-ന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPA) ഇരുരാജ്യങ്ങളും ഒപ്പ് വെച്ചു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി 2025 ഡിസംബർ 17-ന് ഒമാനിലെത്തിയിരുന്നു.
Cover Image: Oman News Agency.

