ദേശവ്യാപകമായി എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില ഏകീകരിക്കാൻ തീരുമാനിച്ചതായി സൗദി നാഷണൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (GASCO) അറിയിച്ചു. 2025 ജനുവരി 1-നാണ് GASCO ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
غازكو تعلن عن توحيد أسعار تعبئة غاز البترول السائل في جميع مناطق المملكة. pic.twitter.com/Sg02gBsGPv
— غازكو القابضة | GASCO Holding (@GASCO_KSA) December 31, 2025
ഈ അറിയിപ്പ് പ്രകാരം വീടുകളിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെയും, സെൻട്രൽ ടാങ്കുകളുടെയും വില 2026 ജനുവരി 1 മുതൽ ഏകീകരിക്കുന്നതിനാണ് GASCO തീരുമാനിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾക്ക് വ്യത്യസ്ത വില ഈടാക്കുന്നത് ഒഴിവാക്കുന്നതിനായാണ് ദേശവ്യാപകമായി എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില ഏകീകരിക്കാനുള്ള ഈ തീരുമാനം.
ഈ പുതിയ തീരുമാന പ്രകാരം 11 കിലോഗ്രാം ഗ്യാസ് സിലിണ്ടറുകൾക്ക് സൗദി അറേബ്യയിൽ 26.23 റിയാലും, 5 കിലോഗ്രാം ഗ്യാസ് സിലിണ്ടറുകൾക്ക് സൗദി അറേബ്യയിൽ 11.93 റിയാലും വിലയായി നിശ്ചയിച്ചിട്ടുണ്ട്. സെൻട്രൽ ഗ്യാസ് ടാങ്കുകൾ നിറയ്ക്കുന്നതിനുള്ള തുക ലിറ്ററിന് 1.1770 റിയാലാക്കി നിശ്ചയിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
ട്രാൻസ്‌പോർട്ടേഷൻ കൂലി, മൂല്യവർധിത നികുതി (VAT) എന്നിവ ഉൾപ്പെടെയാണ് ഈ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് GASCO വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Saudi Press Agency.

